മന്ദാരം പബ്ലിക്കേഷന്റെ ശരറാന്തൽ പ്രകാശനം ചെയ്തു
മന്ദാരം പബ്ലിക്കേഷൻ ലിറ്ററേച്ചർ ഓഫ് ലൗവ് എന്ന സന്ദേശ കാമ്പയിനും , ശരറാന്തൽ എന്ന സാഹിത്യ കൃതിയുടെ പ്രകാശനവും സാഹിത്യ സംഗമവും കേരള സാഹിത്യ അക്കാദമി തൃശ്ശൂരിൽ നടന്നു.
കവി എ ടി അബുബക്കറിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ചലച്ചിത്ര താരം രമാദേവി ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ചു.
ശരറാന്തൽ കവയത്രി സുഹ്റാ ഗഫൂർ പരിചയപ്പെടുത്തി. പ്രശസ്ത മാധ്യമ പ്രവർത്തകൻ റിയാദ് എസ് ഖാൻ പുസ്തകം ഏറ്റുവാങ്ങി.
വിദ്യാത്ഥികൾക്കായുള്ള സൗജന്യ പുസ്തക വിതരണം ലോക കേരളസഭ അംഗം പി കെ കബീർ സലാല നിർവ്വഹിച്ചു.
മന്ദാരം ഡയക്റ്ററും എഴുത്തുകാരനുമായ റഷീദ് വെന്നിയൂർ ലിറ്ററേച്ചർ ഓഫ് ലൗവ് സന്ദേശ പ്രചരണവും ആമുഖ പ്രഭാഷണവും നിർവ്വഹിച്ചു.
സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട്, മാധ്യമ പ്രവർത്തകൻ ഡാറ്റസ്, മുൻ ദേവസ്വം ബോർഡ് റിക്രൂട്ട്മെൻ്റ് സെക്രട്ടറി ശ്യാംകുമാർ ,കവികളായ എളവൂർ വിജയൻ ,പാലോട്ട് ജയപ്രകാശ്, കവയത്രിമാരായ ഷെറീന കെ എസ് , ദിവ്യ നീലാംബരി, സുശീല നിത്യാനന്ദൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള നൂറിലേറെ എഴുത്തുകാർ പങ്കെടുത്ത പരിപാടിയിൽ കവയത്രിമാരായ സൈരന്ധ്രി വീണ സ്വാഗതവും, പത്മജ നന്ദിയും പറഞ്ഞു.