ഡോ : ബേബികൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷനും ജെ സി ഐ കോട്ടക്കലും സംയുക്തമായി ഡോ : ബേബികൃഷ്ണൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം ഉത്ഘാടനം എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.ജേഷ്ഠ രത്ന പുരസ്‌ക്കാര ജേതാവ് കോട്ടക്കൽ ആര്യവൈദ്യശാല ചീഫ് ഫിസിഷ്യൻ ഡോ : പി എം മാധവൻകുട്ടിയെ ആദരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.