പൊടി ശല്യം കൊണ്ടു പൊറുതിമുട്ടി. കളക്ടർക്ക് പരാതി നൽകി മുസ്ലിം ലീഗ് പ്രവർത്തകർ
ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വെന്നിയൂർ പെട്രോൾ പമ്പിന് സമീപം പ്രവർത്തിക്കുന്ന ഫാക്ടറിയിൽ നിന്നും വഴി യാത്രക്കാർക്കും പരിസരവാസികൾക്കും പ്രയാസമായി മാറിയ പൊടിശല്യം പരിഹരിക്കണം എന്നാവശ്യപ്പെട്ട് മലപ്പുറം ജില്ല കലക്ടർക്ക് വെന്നിയൂർ ടൗൺ മുസ്ലിം ലീഗ് പ്രവർത്തകർ കെ പി നൗഷാദിൻ്റെ നേതൃത്വത്തിൽ
നിവേദനം നൽകി . എം സി അനസ്. കെ പി ഹാരിസ്, എം സി ഇസ്മായിൽ എന്നിവർ നിവേദന സംഘത്തിൽ പങ്കെടുത്തു.